ഈ മൂന്നു വയസ്സുകാരിയിലൂടെ അഞ്ചുപേര്‍ക്ക് പുനര്‍ജന്മം

single-img
30 September 2014

cancer-babyചൈനയില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരണമടഞ്ഞ ലിജു ജിങ്യായോ എന്ന മൂന്നുവയസ്സുകാരിയിലൂടെ അഞ്ചുപേര്‍ക്ക് പുനര്‍ജന്മം. ജിങ്യായോയുടെ ഹൃദയം,കരള്‍, കിഡ്‌നികള്‍, കൊറോണ എന്നിവയാണ് അവളുടെ പിതാവിന്റെ ത്യാഗോജ്ജ്വലമായ തീരുമാനത്തിലൂടെ ദാനം ചെയ്ത് അഞ്ചുപേരുടെ ജീവന്‍ രക്ഷിച്ചത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ലിജുവിനെ ഈ വര്‍ഷം ആദ്യമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും അസുഖത്തിന് ഫലം കണ്ടില്ല. ഒടുവില്‍ സംസാരം അവ്യക്തമാകുകയും തലയാകെ നീരുവന്ന് ലിജു കിടപ്പിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അവയവദാനത്തെ കുറിച്ച് ലിജുവിന്റെ പിതാവ് ലിയു ക്‌സിയാബാവോ ചിന്തിച്ചത്. സെപ്തംബര്‍ 23ന് ചൈനയിലെ ജിയാന്‍ഷി പ്രോവിന്‍സ് ആശുപത്രിയില്‍ വച്ച് ലിജു അന്തരിച്ച ഉടന്‍തന്നെ ലിജുവിന്റെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ എടുത്തുമാറ്റി.

ചെറിയ കുട്ടിയായതിനാല്‍ അവളുടെ അവയവങ്ങളും ചെറുതായിരുന്നുവെങ്കിലും ഹൃദയവും കരളും കിഡ്‌നികളും കൊറോണയും മറ്റുള്ളവര്‍ക്ക് വെക്കാന്‍ പാകമായവയായിരുന്നുവെന്ന് അവയവ മാറ്റം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.