52 കാരനെ മുൻ അയൽവാസിയായ യുവാവ് കുത്തിക്കൊന്നു

single-img
30 September 2014

kill52 കാരനായ വ്യവസായിയെ യുവാവ് കുത്തിക്കൊന്നു. ഡെൽഹിയിലെ കരോൾ ബാഗിലാണ് സംഭവം നടന്നത്. കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. രാജ്കൃഷ്ണ ക്ഷേത്രത്തിന്റെ പുറത്ത് വെച്ചാണ് ഈശ്വർ ലാലിനെ മഹേഷ് ഷെർഷിയ എന്ന 30 കാരൻ  കുത്തി കൊലപ്പെടുത്തിയത്. ഇദ്ദേഹം ഈശ്വർ ലാലിന്റെ പഴയ അയൽവാസിയാണ്. കുത്തേറ്റ ഈശ്വർ ലാലിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്ന് പോലിസ് പറഞ്ഞു. മഹേഷ് ഷെർഷിയയും ഈശ്വർ ലാലും അയൽവാസികൾ ആയിരുന്നപ്പോൾ സ്ഥിരം വഴക്കു കൂടുമായിരുന്നെന്നും പോലീസ് പറഞ്ഞു.