ഗാസ ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഇസ്രായേൽ സൈനികർ ആത്മഹത്യ ചെയ്തു

single-img
30 September 2014

israyelഗാസ ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഇസ്രായേൽ സൈനികർ ആത്മഹത്യ ചെയ്തു. മാനസിക വിഭ്രാന്തി കാരണമാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് അധികൃതർ അറിയിച്ചു. 50 ദിവസം നീണ്ട ഗാസ യുദ്ധത്തിന് ശേഷം മൂവരേയും മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായി പറയപ്പെടുന്നു.

രണ്ട് പേർ ഗാസ അതിർത്തിയിൽ വെച്ചും ഒരാൾ ഇസ്രായേൽ സൈനിക ആസ്ഥാനത്ത് വെച്ചുമാണ് ആത്മഹത്യ ചെയ്തത്.  ആത്മഹത്യക്ക് പിന്നിലുള്ള കാരണം സൈനിക പോലീസ് അന്വേഷിച്ച് വരുകയാണ്.

ഗാസയിൽ ഈ വർഷം ജൂലായ് ആദ്യം നടന്ന  ഇസ്രായേലിന്റെ സൈനിക നടപടിയിൽ 2,130 പാലസ്തീനികൾ കൊല്ലപ്പെടുകയും 11,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരിൽ 578 കുട്ടികളും 260 സ്ത്രീകളും ഉൾപെടും.