ഭാര്യയുടെ ഘാതകനെ കണ്ടെത്താൻ സാഹായിച്ച വളർത്തു തത്തയെ പൂച്ച പിടിച്ച് കൊന്നും

single-img
30 September 2014

Indian-Parrotഭാര്യയുടെ ഘാതകനെ കണ്ടെത്താൻ സാഹായിച്ച തത്തയെ പൂച്ച പിടിച്ച് കൊന്നും. 28 വയസ്സുള്ള മിട്ടുയെന്ന തത്തയാണ് കൊല്ലപ്പെട്ടത്. ഈ വർഷാദ്യം ആഗ്ര സ്വദേശിയായ വിജയ് ശർമ്മയുടെ ഭാര്യയെ കൊലപ്പെടുത്തിയ ആളെ തത്ത തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വിജയ് ശർമ്മയും കുടുംബവും തത്തയുടെ മരണത്തിൽ ദു:ഖിതരാണ്.

ഈ വർഷം ഫെബ്രുവരി 20ന് ഇദ്ദേഹത്തിന്റെ ഭാര്യ നീലം ശർമ്മ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. പോലീസ് അന്വേഷണത്തിൽ പ്രതിയെ പറ്റി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ തന്റെ അനന്തരവനായ അഷുതോഷ് വിട്ടിൽ വരുമ്പോൾ തത്ത അസ്വാഭാവികമായി പെരുമാറുന്നത് വിജയ് ശർമ്മയുടെ ശ്രദ്ധയിൽപെട്ടു.

തുടർന്ന് ഇദ്ദേഹം തത്തയോടെ തന്റെ അനന്തരവൻ അഷുതോഷിന്റെ പേരുപറഞ്ഞ നിമിഷത്തിൽ തന്നെ തത്ത ‘ഇയാളാണ് കൊന്നതെന്ന്’ നിലവിളിക്കുകയും ചെയ്തു. ഉടൻ തന്നെ വിജയ് പോലീസിനെ വിവരം അറിയിക്കുകയും. പോലീസിന്റെ ചോദ്യം ചെയ്യലിൽ അഷുതോഷ് കുറ്റം സമ്മതിക്കുകയും ചെയ്തു. 28 വർഷത്തോളം തനിക്കൊപ്പം ഉണ്ടായുന്ന മിട്ടുവിന്റെ മരണം തനിക്കും തന്റെ മകൾക്കും സഹിക്കാൻ കഴിയാത്തതാണെന്ന് വിജയ് ശർമ്മ പറഞ്ഞു.