ഗർഭത്സിദ്രം നിരോധിച്ച രാജ്യങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ നിന്നും ഓൺലൈൻ ആശുപത്രി

single-img
30 September 2014

abortionഗർഭത്സിദ്രം നിരോധിച്ച രാജ്യങ്ങളിലേക്ക് കൂടുതൽ മരുന്ന് കയറ്റി അയക്കുന്നത് ഇന്ത്യയിൽ നിന്നും. നാഗ്പൂർ വ്യവസായിയായ മോഹൻ കാലെയാണ് ഇത്തരം രാജ്യങ്ങളിലെ ആവശ്യക്കാരായ സ്ത്രീകൾക്ക് ഓൺലൈൻ വഴി മരുന്ന് എത്തിച്ച് കൊടുക്കുന്നത്. ഇതിനോടകം തന്നെ 2000 ലേറെ കിറ്റുകൾ വിവിധരാജ്യങ്ങളിലേക്ക് ഇദ്ദേഹത്തിന്റെ കാലെ ഇം പ്ലക്സിൽ നിന്നും കയറ്റി അയച്ചിട്ടുണ്ട്. ഈ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ ഉപയോഗിക്കാവുന്നതാണ്.

ഇവയുടെ ഉപയോഗം കൊണ്ട് 9 ആഴ്ച്ചത്തെ ഗർഭം വരെ അലസിപ്പിക്കാമെന്ന് ഇദ്ദേഹം പറയുന്നു. 72 രാജ്യങ്ങളിൽ ഗർഭം അലസിക്കൽ നിയമവിരുദ്ധമാണ്. അത്യാവശ്യഘട്ടങ്ങളിൽ മാതാവിന്റെ ജീവൻ രക്ഷിക്കാൻ മാത്രമേ ഗർഭത്സിദ്രത്തിന് ഇത്തരം രാജ്യങ്ങളിൽ നിയമ സാധ്യതയുള്ളു.  ഓൺലൈൻ വഴി ധാരളം ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറയുന്നു. ഗർഭത്സിദ്രം നിരോധിച്ച രാജ്യങ്ങളിലെ സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കിയാണ് താൻ ഓൺലൈൻ വഴി മരുന്നുകൾ വിൽക്കുന്നതെന്ന് മോഹൻ കാലെ പറയുന്നു.