യുകെജി വിദ്യാര്‍ഥിയെ നായ്ക്കൂട്ടില്‍ അടച്ച സംഭവത്തില്‍ നടപടി എടുക്കുമെന്ന് വിദ്യഭ്യാസ മന്ത്രി

single-img
30 September 2014

21281-dog-cage-kennel-house-1യുകെജി വിദ്യാര്‍ഥിയെ ക്ലാസില്‍ സംസാരിച്ചെന്ന കുറ്റത്തിന് മൂന്നു മണിക്കൂര്‍ നായ്ക്കൂട്ടില്‍ അടച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ സ്‌കൂളിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപെട്ടാല്‍ കുട്ടിക്ക് മറ്റ് സ്‌കൂളില്‍ പഠിക്കുവാനുള്ള അവസരം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു