സരിത നായർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

single-img
30 September 2014

10700545_336181863222133_784948911160089196_oസോളാർ കേസിലെ വിവാദ നായിക സരിത നായർ ഇനി സിനിമയിലും നായികയാകുന്നു.നവാഗതനായ കിരൺ അനിൽകുമാർ സംവിധാനം ചെയ്യുന്ന “അന്ത്യകൂദാശ”യിലൂടെയാണു സരിതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

സസ്പെൻസ് ത്രില്ലറാണു അന്ത്യകൂദാശ.ചിത്രത്തിൽ നായകന്റെ അമ്മയുടെ വേഷത്തിലാണു സരിത എത്തിന്നത്.

സോളാർ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ സോളാർ സ്വപ്നം എന്ന സിനിമയ്ക്കെതിരെ സരിത രംഗത്ത് വന്നിരുന്നു

സൂരജ് സുകുമാരന്‍ നിര്‍മാണവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനുരാജ്, ഗണേഷ് കൃഷ്ണ, മീര നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.