ഏഷ്യൻ ഗെയിംസ് : സാനിയ- സാകേത് സഖ്യത്തിലൂടെ ഇന്ത്യയ്ക്ക് ആറാം സ്വർണം

single-img
29 September 2014

saniaഏഷ്യൻ ഗെയിംസിൽ സാനിയ- സാകേത് സഖ്യത്തിലൂടെ ഇന്ത്യയ്ക്ക് ആറാം സ്വർണം. ചൈനീസ് തായ്‌പെയുടെ യിന്‍ ഹസ്യേന പെങ്-ചിങ് ഹാവൊ ചാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്.

സ്‌കോര്‍: 6-4, 6-3. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മേന്മ പുലര്‍ത്തിയാണ് ഇന്ത്യന്‍ സഖ്യം വിജയം നേടിയത്.നേരത്തെ ചൈനയുടെ ജീസെംഗ്-സീ സാംഗ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിലേക്ക് കടന്നത്.

മത്സരം 44 മിനിറ്റാണ് നീണ്ടുനിന്നത്. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ സാനിയ-വിഷ്ണുവര്‍ധന്‍ സഖ്യത്തിന് മിക്‌സഡ് ഡബിള്‍സില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇത് സാനിയയുടെ രണ്ടാം സ്വര്‍ണമാണ്.

2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ ലിയാണ്ടര്‍ പേസിനൊപ്പം സാനിയ സ്വര്‍ണം നേടിയിരുന്നു.ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സാനിയ മിർസ ഗെയിംസ് ആരംഭിക്കുന്നതിന് ഏതാനും ദിവസം മുൻപാണ് തീരുമാനം മാറ്റിയത്.