കാസർകോട് റെയിൽവെ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി

single-img
29 September 2014

ka കാസർകോട് റെയിൽവെ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് പൊലിസും റെയിൽവെ സുരക്ഷാവിഭാഗവും പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.ഇന്നലെ വൈകിട്ട് ഏഴുമണിയോടെ  ആൽഫ കൺട്രോൾ യൂണിറ്റിലേക്കാണ് മൊബൈലിൽ അജ്ഞാത സന്ദേശമെത്തിയത്.

ടൗൺ സി.ഐയുടെ നേതൃത്വത്തിൽ പൊലിസും ആർ.പി.എഫും ഡോഗ് സ്ക്വാഡും  ഉടനെ തിരച്ചിൽ  നടത്തി. സന്ദേശമെത്തിയത് മംഗലാപുരം കേന്ദ്രീകരിച്ചാണെന്ന് ടവർ മുഖാന്തരമുള്ള പരിശോധനയിൽ കണ്ടെത്തി. ഭീഷണിയെ തുടർന്ന് മംഗലാപുരം- തിരുവനന്തപുരം മലബാർ ,​ പൂനെ- എറണാകുളം ,​ പരശുറാം ,​ നിസാമുദ്ദീൻ ​-കൊച്ചുവേളി എക്സ് പ്രസ്  ട്രെയിനുകൾ അരമണിക്കൂറോളം പിടിച്ചിട്ടു.