ഐസിസിന്റെ വളര്‍ച്ച വിലയിരുത്തുന്നതില്‍ അമേരിക്ക പരാജയപ്പെട്ടെന്ന് ഒബാമ

single-img
29 September 2014

obamaവാഷിങ്ടണ്‍: അമേരിക്ക ഐസിസിന്റെ വളര്‍ച്ച വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ഒബാമ. പ്രതീക്ഷിച്ചതിലും കരുത്തരാണ് ഐസിസ് ഭീകരരെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇറാഖിൽ അവശേഷിച്ച അല്‍ ഖായ്ദ പ്രവര്‍ത്തകരാണ് ഐസിസ് ഭീകരരെന്നും ഇവരുടെ വളര്‍ച്ച തടയുന്നതില്‍ ഇറാഖിസേന പരാജയപ്പെട്ടു അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയെ ഭീകരര്‍ സുരക്ഷിത താവളമാക്കിയെന്നും. ഇറാഖിലേത് രാഷ്ട്രീയ പരിഹാരം കാണേണ്ട പ്രശ്‌നമാണെന്നും ഒബാമ അഭിപ്രായപ്പെട്ടു. അതേസമയം ഐഎസിനെതിരായ യുദ്ധത്തിന് കരസേനയെ അയക്കില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.