എബോള വൈറസ് ബാധിച്ചുള്ള മരണം 3,000 കടന്നതായി ലോകാരോഗ്യ സംഘടന

single-img
29 September 2014

wbolaപശ്ചിമ ആഫ്രിക്ക രാജ്യങ്ങളില്‍ എബോള വൈറസ് ബാധിച്ചുള്ള മരണം 3,000 കടന്നതായി ലോകാരോഗ്യ സംഘടന . വിവിധ രാജ്യങ്ങളിലായി 6,500 പേരെ വൈറസ് ബാധിച്ചിട്ടുണ്ട്.

നവംബറോടെ ലോകത്തെങ്ങും 20,000 പേരെ വൈറസ് ബാധിച്ചേക്കാമെന്ന് ആണ്  റിപ്പോര്‍ട്ടുകള്‍ . ആഗോളതലത്തില്‍ത്തന്നെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയാവുകയാണ് എബോള പകര്‍ച്ചവ്യാധിയെന്ന് അമേരിക്ക പ്രസിഡന്റ് ബരാക് ഒബാമ ന്യൂയോര്‍ക്കില്‍ പറഞ്ഞു.

ഗിനിയയിലും ലൈബീരിയയിലും ഏഴുദിവസം മുമ്പാണ് ആദ്യ എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധി തടയാന്‍ രംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരും കരുതിയിരിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 375 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനകം വൈറസ് ബാധയേറ്റിട്ടുണ്ട്. അതില്‍ 211 പേര്‍ മരിച്ചതായാണ് കണക്ക്.

ലൈബീരിയ പോലുള്ള രാജ്യങ്ങളില്‍ വേണ്ടത്ര ആശുപത്രികളും ചികിത്സാസംവിധാനങ്ങളുമില്ലാത്തത് രോഗം നിയന്ത്രിക്കുന്നതിന് തടസ്സമായിട്ടുണ്ട്.അതേസമയം  അമേരിക്ക അടിയന്തര വൈദ്യസഹായത്തിനായി 3000 പേരെ ലൈബീരിയയിലേക്ക് അയച്ചിട്ടുണ്ട്.