സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ തീം സോങ്ങും ജഴ്‌സിയും പുറത്തിറക്കി

single-img
29 September 2014

kerala-blasters-teamകൊച്ചി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ തീം സോങ്ങും ജഴ്‌സിയും പുറത്തിറക്കി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടീം ഉടമ കൂടിയായ സച്ചിന്‍ ടീമിന്റെ ലോഗോയും തീം സോങ്ങും പുറത്തിറക്കി. നാടന്‍ ശൈലയില്‍ ഇണമിട്ട തീം സോങ്ങ്‌ കലാഭവന്‍ മണിയാണ്‌ പാടിയിരിക്കുന്നത്‌. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ ടീമിന്റെ സ്‌പോണ്‍സറായിരിക്കും.

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ജഴ്‌സിയുടെ നിറം മഞ്ഞയാണ്. മഞ്ഞ നിറം നിശ്‌ചയാര്‍ഢ്യത്തിന്റേയും വിശ്വാസത്തിന്റേയും പ്രതീകമാണെന്ന്‌ സച്ചിന്‍ പറഞ്ഞു. വിദേശ താരങ്ങളെക്കൂടാതെ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്കും ടീമില്‍ അവസരം നല്‍കുമെന്ന്‌ സച്ചിന്‍ പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും രാഷ്‌ട്രീയപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.