പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയെ മോദി അനുകൂലികൾ മര്‍ദ്ദിച്ചു

single-img
29 September 2014

hitന്യൂയോര്‍ക്ക്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് മോദി അനുകൂലികളുടെ മര്‍ദ്ദനം.  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണം നല്‍കിയ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനു പുറത്ത് വെച്ചാണ് സംഭവം നടന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പ് ഇദ്ദേഹത്തെ
രാജ്യദ്രോഹി എന്നു വിളിച്ചുക്കൊണ്ടായിരുന്നു അക്രമികള്‍ സര്‍ദേശായിയെ അക്രമിച്ചത്. കഴിഞ്ഞ ജൂലായില്‍ സി.എന്‍.എന്‍. ഐ.ബി. എന്‍. റിലയെൻസ് ഏറ്റെടുത്തതിനെ തുടർന്ന് രാജ്ദീപ് സര്‍ദേശായി ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. സര്‍ദേശായി മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. സര്‍ദേശായിയെ മോദി അനുകൂലികള്‍ ആക്രമിക്കുന്നതിന്റെ ദ്യശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന് പുറത്തുണ്ടായിരുന്ന ജനക്കൂട്ടത്തിലെ ഏതാനും വിഡ്ഢികളാണ് തന്നെ ആക്രമിച്ചതെന്നും സംഭവം അപമാനകരമെന്നും ആണ് സംഭവത്തോട് സര്‍ദേശായി ട്വിറ്ററിലൂടെ പ്രതികരിച്ചത്.