നിയമപ്രകാരമുള്ള മുന്നറിയിപ്പ് പോസ്റ്ററില്‍ കാണിച്ചില്ല; സംവിധായകനും നിര്‍മാതാവിനുമെതിരേ ആരോഗ്യവകുപ്പ് കേസെടുത്തു

single-img
29 September 2014

smokeതിരുവനന്തപുരം: പുകവലിക്കുന്ന ദൃശ്യം പോസ്റ്ററില്‍ കാണിച്ചതിന് സംവിധായകനും നിര്‍മാതാവിനുമെതിരേ കേസ്. അടുത്തിടെ പുറത്തിറങ്ങിയ ഹോംലി മീല്‍സ് എന്ന ചിത്രത്തിനെതിരേയാണ് ആരോഗ്യവകുപ്പ് കേസെടുത്തത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ് പോസ്റ്ററില്‍ കാണിച്ചില്ലെന്നാണ് പരാതി. പുകവലികുന്ന രംഗങ്ങളിൽ നിർബന്ധമായും നിയമപ്രകാരമുള്ള മുന്നറിയിപ്പ് ചിത്രത്തിൽ കാണിച്ചിരിക്കണം.