വഡോദരയില്‍ കലാപം പടരാതിരിക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ് എം എസ് സേവനങ്ങള്‍ അധികൃതര്‍ നിരോധിച്ചു

single-img
29 September 2014

VAdodaraവഡോദര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വഡോദരയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം പടരാതിരിക്കാന്‍ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ് എം എസ് സേവനങ്ങള്‍ നിരോധിച്ചു. കഴിഞ്ഞ ദിവസം ഹിന്ദു – മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചിരുന്നു. ശൈലേഷ് രാജ്പുത്ത് എന്ന ആളെ അജ്ഞാതർ കുത്തിയതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം അഴിച്ച് വിട്ട 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്‌നം വഷളായതോടെ സ്ഥലത്ത് അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വരെയാണ് ഇവിടെ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കുന്ന ചിത്രം പ്രചരിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.