ജയലളിത ജാമ്യത്തിനായി ഇന്നു ഹൈക്കോടതിയെ സമീപിച്ചേക്കും

single-img
29 September 2014

M_Id_407509_Jayalalithaബാംഗളൂര്‍: അനധികൃത സ്വത്തുസമ്പാദനക്കേസിലെ പ്രത്യേക കോടതി വിധിക്കെതിരേ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഇന്നു കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ നല്‍കുന്നതിനു പുറമേ തടവുശിക്ഷ സ്റ്റേ ചെയ്യുന്നതിനുള്ള നീക്കങ്ങളും അഭിഭാഷകര്‍ ആലോചിച്ചിട്ടുണ്ട്. ഇന്നുതന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ജയലളിതയുടെ അഭിഭാഷകന്‍ ബി. കുമാര്‍ അറിയിച്ചു.

അഭിഭാഷകരുടെ വലിയൊരു സംഘത്തെയാണു കേസ് നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. ജയലളിതയ്ക്കായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ രാംജത്മലാനി ഹാജരാകുമെന്നാണ് സൂചന.

അതേസമയം, ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് ചൊവ്വാഴ്ചയായിരിക്കും ഹര്‍ജി പരിഗണിക്കുന്നത്. നവരാത്രി-ദസറ ആഘോഷമായതിനാല്‍ ചൊവ്വാഴ്ചയ്ക്കു ശേഷം ഒക്‌ടോബര്‍ ആറുവരെ കോടതി അവധിയാണ്.