പ്രധാനമന്ത്രിയ്ക്ക് അമേരിക്കയിലും നാക്ക് പിഴ;വീണ്ടും ഗാന്ധിയെ മോഹൻലാലാക്കി മോദി

single-img
29 September 2014

BN-ET154_modi09_G_20140928125545അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയ്ക്ക് വീണ്ടും നാക്ക് പിഴ.മോഹൻ ദാസ് കരംചന്ദ് ഗാന്ധിയ്ക്ക് പകരം മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’ എന്നാണ് മോദി പറഞ്ഞത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു പ്രധാനമന്ത്രിയ്ക്ക് നാക്ക് പിഴ സംഭവിച്ചത്.

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നതിനപ്പുറം മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയെന്നാണ് മോഡി പറഞ്ഞത് ഏറെ വിവാദം ആയിരുന്നു.മുമ്പ് ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയേയും ശ്യാമജി കൃഷ്ണ വര്‍മ്മയേയും മോഡി തിരിച്ച് പറഞ്ഞിരുന്നു.