പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

single-img
29 September 2014

panഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അണ്ണാ ഡിഎംകെ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ജയലളിതയ്ക്കു പകരമാണ് ധനമന്ത്രിയായിരുന്ന പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകുന്നത്. ഞായറാഴ്ച അണ്ണാ ഡിഎംകെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പനീര്‍ശെല്‍വത്തെ നേതാവായി ഐകകണ്‌ഠ്യേന തെരെഞ്ഞടുത്തത്. ഞായറാഴ്ച വൈകുന്നേരം ഗവര്‍ണറെ സന്ദര്‍ശിച്ച പനീര്‍ശെല്‍വം, പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറി.