ജപ്പാനിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 30 ആയി

single-img
28 September 2014

vol ജപ്പാനിൽ ശനിയാഴ്ച കിസോ ഓൻതേക്ക്  അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.40 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കുട്ടികൾ അടക്കം നൂറു കണക്കിന് സഞ്ചാരികൾ മലമുകളിൽ  തങ്ങുമ്പോൾ ആയിരുന്നു  അഗ്നിപർവത സ്ഫോടനം. ഉഗ്രശബ്ദത്തോടെ പൊട്ടിയ അഗ്നിപർവതമുഖത്ത്  നിന്ന്  ചാരവും വിഷവാതകവും അടങ്ങിയ ധൂമപടലം പുറത്തുവരുകയും  പരിസരമാകെ വ്യാപിക്കുകയുമായിരുന്നു.

അതേസമയം മലമുടിയിൽ  അബോധാവസ്ഥയിൽ  കണ്ടെത്തിയവരെ   രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.