കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവന:ഷാനിമോള്‍ ഉസ്മാന്‍ ഹൈക്കമാന്‍ഡിന് കത്തെഴുതി

single-img
28 September 2014

shaniകോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഹൈക്കമാന്‍ഡിന് കത്തെഴുതി.

സര്‍ക്കാരിനെ അശക്തമാക്കുന്ന പരസ്യപ്രസ്താവനകള്‍ തുടരുകയാണ് എന്നും  നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ തടയാന്‍ കെപിസിസിക്കു കഴിയുന്നില്ലെന്നും ഷാനിമോള്‍ കത്തിൽ  കുറ്റപ്പെടുത്തി.

പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസിയുടെ പിന്തുണയുണ്ടെന്ന തോന്നലുണ്ടാക്കുകയാണ്. കെ.എം. മാണിയുടെ പരസ്യനിലപാടിനു കാരണമിതാണെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ഷാനിമോള്‍ കത്തില്‍ അഭ്യര്‍ഥിച്ചു.