ഒ.പനീർശെൽവം തമിഴ്നാട് മുഖ്യമന്ത്രിയാവും

single-img
28 September 2014

panധനമന്ത്രി ഒ.പനീർശെൽവം തമിഴ്നാട് മുഖ്യമന്ത്രിയാവും.എ.ഐ.എ.ഡി.എം.കെയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. നേരത്തെ  2001ൽ അഴിമതിക്കേസിൽ രാജി വച്ചപ്പോൾ ജയലളിത, പനീർശെൽവത്തെയാണ് മുഖ്യമന്ത്രിയാക്കിയത്.

യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എ.ഐ.എ.ഡി.എം.കെയുടെ എംഎല്‍എമാരും പങ്കെടുത്തു. വൈകിട്ട് 3.10ന് ആരംഭിച്ച യോഗം 4.45 നാണ് അവസാനിച്ചത്. യോഗം അവസാനിക്കുന്നത് വരെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഓഫീസിന് വെളിയില്‍ കാത്തുനിന്നത്.

ഒ.പനീർശെൽവം 1951ൽ പെരിയാകുളത്തെ കർഷക കുടുംബത്തിലാണ് ജനിച്ചത്. 1996ൽ പെരിയകുളം മുനിസിപ്പാലിറ്റി ചെയർമാനായിട്ടായിരുന്നു പനീർശെൽവത്തിന്റെ രാഷ്‌ട്രീയപ്രവേശം. 2001ൽ പെരിയകുളത്തുനിന്നു തന്നെ ജയിച്ച് പൊതുമരാമത്ത് മന്ത്രിയായി. ഇന്ന് വൈകിട്ട് ആറിന് പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടു. ജയലളിത ജയിലിലായ സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്