ജസ്റ്റിസ് എച്ച്.എല്‍. ദത്തു ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

single-img
28 September 2014

dattu ഇന്ത്യയുടെ നാല്പത്തിരണ്ടാമത് ചീഫ് ജസ്‌റ്റിസ് ആയി  എച്ച്.എൽ.ദത്തു  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.കർണാടക സ്വദേശി ആണ് അദ്ദേഹം. രാഷ്ട്രപതി പ്രണബ് മുഖർജി സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.എം.ലോധ ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് വിരമിച്ചതിനെ തുടർന്നാണ് ദത്തു ആ സ്ഥാനത്തേക്ക് എത്തുന്നത്.

കർണാടക സ്വദേശിയായ എച്ച്. എൽ. ദത്തു 1975ൽ ബാംഗ്ളൂരിൽ അഭിഭാഷകനായാണ് തുടക്കമിട്ടത്.  സിവിൽ, ക്രിമിനൽ, നികുതി, ഭരണഘടനാ കേസുകളിൽ വിദഗ്‌ദ്ധനാണ്.  1983ൽ കർണാടക സർക്കാരിന്റെ നികുതി വകുപ്പിനു പ്ളീഡർ ആയും സ്‌റ്റാൻഡിംഗ് കൗൺസൽ ആയും പ്രവർത്തിച്ചു.

1995 ഡിസംബറിൽ കർണാടക ഹൈക്കോടതി ജഡ്‌ജിയായും 2007ൽ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായും ചുമതലയേറ്റു.   2007 മെയ് 18ന് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിക്കപ്പെട്ട ജസ്‌റ്റിസ് ദത്തു 2008 ഡിസംബറിൽ സുപ്രീംകോടതിയിലേക്ക് പോകുകയായിരുന്നു.