ഗുജറാത്തിലെ വഡോദരയിൽ ഇന്റർനെറ്റും​ എസ്എംഎസും നിരോധിച്ചു

single-img
28 September 2014

vaഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഗുജറാത്തിലെ വഡോദരയിൽ മൊബൈൽ ഡാറ്റാ,​ എസ്എംഎസ് സേവനങ്ങൾ നിരോധിച്ചു. വർഗീയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സോഷ്യൽ നെറ്റ്‌വ‌ർക്കുകളിലൂടെയും മെസഞ്ചറുകളിലൂടെയും വർഗീയ ചുവയുള്ള സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇതു കണക്കിലെടുത്താണ് സെപ്റ്റംബർ 30 വരെ ഇന്റർനെറ്റും​ എസ്എംഎസും നിരോധിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് വഡോദരയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വ്യാഴാഴ്ച സംഘർഷമുണ്ടായതും. രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായിരുന്നു.