ജയലളിതയുടെ വിധി നീതിക്കുമുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന പൊതുതത്വം ഊട്ടിയുറപ്പിക്കുന്നുവെന്ന്‌ ഡി.എം.ഡി.കെ

single-img
28 September 2014

dmdkഅഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിൽലായ  ജയലളിതയുടെ വിധി നീതിക്കുമുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന പൊതുതത്വം ഊട്ടിയുറപ്പിക്കുന്നുവെന്ന്‌ ഡി.എം.ഡി.കെ. തലവന്‍ വിജയകാന്ത്‌. എത്ര ഉന്നതരായാലും തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ ഒരുനാള്‍ നിയമത്തിനുമുന്നില്‍ കീഴടങ്ങേണ്ടിവരുമെന്തിന്‌ തെളിവാണിതെന്നും വിജയകാന്ത്‌ പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ അണികള്‍ തന്നെ അക്രമത്തിനു മുതിരുന്ന സാഹചര്യമാണ്‌ തമിഴ്‌നാട്ടില്‍ നിലവിലുള്ളത്‌. അതുകൊണ്ടുതന്നെ സ്‌ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും വിജയകാന്ത്‌ ആവശ്യപ്പെട്ടു.