ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം

single-img
28 September 2014

yoഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. 65 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ യോഗേശ്വർ ദത്താണ് ഇന്ത്യക്ക് വേണ്ടി  സ്വർണം നേടിയത്. ഫൈനലിൽ താജിക്കിസ്ഥാന്റെ സലിംഖാൻ യുസുപോവിനെയാണ് യോഗേശ്വർ പരാജയപ്പെടുത്തിയത്. 2014ൽ ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിലും യോഗേശ്വർ സ്വർണം നേടിയിരുന്നു.

അത്‌ലറ്റിക്സിൽ ഇന്ത്യ മൂന്ന് വെങ്കലം നേടി. വനിതകളുടെ 400 മീറ്ററിൽ എം.ആർ.പൂവമ്മയും പുരുഷ വിഭാഗത്തിൽ ആരോക്യ രാജുമാണ് വെങ്കലം നേടിയത്. വനിതകളുടെ ഹാമർ ത്രോയിൽ മഞ്ജു ബാലയാണ് വെങ്കലം നേടിയത്.