എ ഐ എ ഡി എം കെ നിയമസഭാ കക്ഷി യോഗം ഇന്ന് ചെന്നൈയില്‍

single-img
28 September 2014

aiadmkഎ ഐ എ ഡി എം കെ നിയമസഭാ കക്ഷി യോഗം ഇന്ന് ചെന്നൈയില്‍ ചേരും. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം ചേരുക.ജയലളിതയ്ക്ക് പകരം പുതിയ മുഖ്യ മന്ത്രിയെ തിരഞ്ഞെടുക്കാനാണ് യോഗം ചേരുന്നത്.

ജയലളിതയുടെ നിര്‍ദ്ദേശമനുസരിച്ചാവും പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. തീരുമാനം അറിയിച്ച് നാളെത്തന്നെ നേതാക്കള്‍ ഗവര്‍ണ്ണറെ കാണുമെന്നാണ്‌ റിപ്പോര്‍ട്ട്.ബുധനാഴ്ച്ചയ്ക്ക് മുന്‍പ് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേയ്ക്കും.

2000ല‍ കോടതി വിധിയെത്തുടര്‍ന്ന് ജയലളിത രാജിവച്ചപ്പോള്‍ പകരം മുഖ്യമന്ത്രിയായ ഒ. പനീര്‍ശെല്‍വത്തിന്റെ പേരാണ് പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. എന്നാല്‍ ഒരവസരം കൂടി പനീര്‍ശെല‍വത്തിന് നല്‍കാന്‍ ജയലളിത തയ്യാറാകില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന സൂചനകള്‍.

മന്ത്രിസഭയില്‍ ജയലളിതയുടെ വിശ്വസ്തരെന്നറിയപ്പെടുന്ന ഗതാഗതമന്ത്രി സെന്തില്‍ ബാലാജി, നഗരവികസനമന്ത്രി ആര്‍ വൈത്തിലിംഗം, വൈദ്യുതി മന്ത്രി നത്തം വിശ്വനാഥന്‍, എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇതോടൊപ്പം തന്നെ    മുന്‍ ചീഫ് സെക്രട്ടറി  ഷീല ബാലകൃഷ്ണന്‍, എഐഎഡിഎംകെ രാജ്യസംഭാംഗം നവനീത് കൃഷ്ണന്‍, പാര്‍ട്ടി നേതാവ്  വിശാലാക്ഷി നെടുംചെഴിയാന്‍ എന്നിവരും പരഗിണനയിലുണ്ട്.