വിയറ്റ്‌നാം എയര്‍ലൈന്‍സും നിരക്ക് കുറച്ചു; ടിക്കറ്റിന്റെയല്ല, എയര്‍ഹോസ്റ്റസുമാരുടെ തുണിയുടെ നിരക്ക്

single-img
27 September 2014

Viatnamടിക്കറ്റ് നിരക്ക് കുറവു വരുത്തിയുള്ള വിപണന തന്ത്രങ്ങള്‍ ഫലിക്കാത്തത് കൊണ്ടാകാം ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരെ രംഗത്തിറക്കിയിരിക്കുകയാണ് വിയറ്റ്‌നാം എയര്‍ലൈന്‍സ്. വിമാനത്തില്‍ വിയറ്റ്‌നാം എയര്‍ലൈന്‍സിന്റെ ഔദ്യോഗിക നിറമായ മഞ്ഞയിലും ചുവപ്പിലുമുള്ള ബിക്കിനി ധരിച്ചാണ് എയര്‍ഹോസ്റ്റസുമാര്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ബിക്കിനി ധരിച്ച സുന്ദരിമാരായ എയര്‍ഹോസ്റ്റസുമാരെയാണ് വിയറ്റ്‌നാം എയര്‍ലൈന്‍സ് സാമ്പത്തിക ലാഭം മുന്നില്‍ കണ്ടുകൊണ്ട് രംഗത്തിറക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ വിയറ്റ്‌നാം എയര്‍ലൈന്‍സിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിമാനക്കമ്പനിയുടെ പരസ്യത്തിനായി സ്ത്രീകളെ പ്രദര്‍ശനവസ്തുവാക്കുന്നുവെന്നാണ് വിമര്‍ശനം. സംഭവം വിവാദമായതോടെ ചിത്രങ്ങള്‍ ഔദ്യോഗികമല്ലെന്നും ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് മോഡലുകളാണെന്നുമാണ് എയര്‍ലൈന്‍ അധികൃതരുടെ വാദം.

2012ല്‍ ഹോച്ചുമിന്‍ സിറ്റിയില്‍ നിന്നുള്ള പുതിയ സര്‍വീസിന്റെ കന്നി യാത്രയില്‍ എയര്‍ഹോസ്റ്റുമാര്‍ ബിക്കിനി ഡാന്‍സ് ചെയ്തത് വിവാദമായിരുന്നു. സംഭവത്തില്‍ വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിയറ്റ്‌നാം എയര്‍ലൈന്‍സില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്തിരുന്നു.