തമിഴ്നാട്ടിൽ വ്യാപക അക്രമം

single-img
27 September 2014

tnഅഴിമതിക്കേസിൽ  ജയലളിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ  തമിഴ്നാട്ടിൽ വ്യാപക അക്രമം. പലയിടത്തും സ്ത്രീകളടക്കമുള്ള അണ്ണാ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.

വാഹനങ്ങൾ തടയുകയും കടകംപോളങ്ങൾ നിർബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. ഡി.എം.കെ പ്രസ‌ിഡന്റ് എം.കരുണാനാധിയുടെ കോലവും പോസ്റ്ററുകളും കത്തിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. കരുണാനിധിയുടെ വീടിന് മുന്നിലും പ്രതിഷേധം നടന്നു.

ചെന്നൈയിൽ  തമിഴ്നാട് കോർപ്പറേഷന്റെ ബസ് പ്രതിഷേധക്കാർ കത്തിച്ചു. മധുരയിൽ കാറും ബസും കത്തിച്ചു. സംഘർഷത്തെ തുടർന്ന് കോയൻബത്തൂർ, നാഗർകോവിൽ വഴിയുള്ള ബസ് സർവീസ് കെ.എസ്.ആർ.ടി.സി നിറുത്തിവച്ചു. അതേസമയം പ്രതിഷേധക്കാരെ നേരിടാൻ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്