കെഎസ്ആര്‍ടിസി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം നിയമനമെന്ന് തിരുവഞ്ചൂര്‍

single-img
27 September 2014

THIRUVANCHOORകെഎസ്ആര്‍ടിസി റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്‍ജിഒ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനനിരോധനം ഉണെ്ടന്നു ചിലര്‍ പറയുന്നതു ശുദ്ധ അസംബന്ധമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നു പരിശോധിച്ചാല്‍ കാണാം. കെഎസ്ആര്‍ടിസിയിലെ നിയമനം സംബന്ധിച്ചു ദിവസേന നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. ഇതിന് ഉടന്‍ പരിഹാരം കാണും. സമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാല്‍, അതു വികസനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.