അമ്പത്തൂരില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ബസ് കത്തിച്ചു

single-img
27 September 2014

Tamilഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് ബാംഗളൂര്‍ കോടതി വിധി പ്രസ്താവിച്ചതോടെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തെരുവില്‍ രോഷപ്രകടനം തുടങ്ങി. അമ്പത്തൂരില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ബസിന് തീയിട്ടു. എഐഎഡിഎംകെ പ്രവര്‍ത്തകരുടെ ശക്തികേന്ദ്രങ്ങളിലെ വൈദ്യുതി, കേബിള്‍ ബന്ധങ്ങള്‍ വിച്ഛേദിച്ചു.

ഡിഎംകെ ഓഫീസുകള്‍ക്കും നേതാക്കളുടെ വസതികള്‍ക്കും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിക്കും മകന്‍ എം.കെ.സ്റ്റാലിനും അധിക സുരക്ഷ ഏര്‍പ്പെടുത്തി. കേസില്‍ ജയലളിതയ്‌ക്കെതിരേ പരാതി നല്കിയ സുബ്രഹ്മണ്യം സ്വാമിയുടെ വസതിക്ക് നേരെ കല്ലേറുണ്ടായി.

പ്രധാന നഗരങ്ങളിലെല്ലാം കടകള്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.