വിവാഹം വേണം; പക്ഷേ കുട്ടിയുണ്ടായ ശേഷം മതിയെന്ന് ശ്രുതി ഹാസന്‍

single-img
27 September 2014

2_212_907_Shruti Hassan Photos (7)വിവാഹം കുട്ടിയുണ്ടായ ശേഷം മതിയെന്ന് കമലഹാസന്റെ മകളും പ്രശസ്ത നടിയുമായ ശ്രുതി ഹാസന്‍. പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രജനികാന്തിന്റെ മരുമകനും തമിഴ് നടനുമായ ധനുഷുമായി ശ്രുതി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രുതിയുടെ വിവാദ പരാമര്‍ശം.

സമൂഹം കല്‍പ്പിച്ച നിയമങ്ങളും വിലക്കുകളും അനുസരിച്ചല്ല അച്ഛനും അമ്മയും ജീവിച്ചതെന്നുള്ളതിനാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദമ്പതികള്‍ കമലാഹാസനും അമ്മ സരികയുമാണെന്നും ശ്രുതി പറയുന്നു. അവര്‍ നല്ല സ്‌നേഹത്തിലായിരുന്നുവെന്നും ശ്രുതി പറഞ്ഞു.