സ്‌ക്വാഷിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

single-img
27 September 2014

gold medalഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം ഇനത്തിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണം നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ മലേഷ്യയെ 2-0ന് തോല്പ്പിച്ചായിരുന്നു ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഹരീന്ദര്‍ പാല്‍ സന്ധു, സൗരവ് ഘോഷാല്‍, മഹേഷ് മംഗോക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണമണിഞ്ഞത്.