അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയെ അനുകൂലിച്ച്‌ സിന്ധു ജോയി രംഗത്ത്

single-img
27 September 2014

sindhuഅഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയെ അനുകൂലിച്ച്‌ സിന്ധു ജോയി രംഗത്ത് . ഫെയ്‌സ്ബുക്കില്‍ ആണ്  ജയലളിതയെ അനുകൂലിച്ച്‌ സിന്ധു ജോയി രംഗത്ത് എത്തിയത് .

സിന്ധു ജോയിയുടെ  ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ : ജയലളിതയ്ക്കു എതിരായ പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ നിരന്നു കഴിഞ്ഞു ..അല്ലെങ്കിലും ഒരാള്‍ വീഴുമ്പോള്‍ ആണല്ലോ എല്ലാവര്‍ക്കും കുത്തി രസിക്കാന്‍ ഏറെ ഇഷ്ടം .. പ്രത്യേകിച്ചു ഒരു സ്ത്രീ കൂടി ആകുമ്പോള്‍ . ഒരു ഭരണാധികാരി എന്ന നിലയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി പലതും ചെയ്യാന്‍ കഴിഞ്ഞ ഒരു മുഖ്യമന്ത്രി തന്നെ ആണ് ജയലളിത .. അതിശക്തയായ വനിത ..സ്ത്രീ ശാക്തികരനതിന്‌ടെ പ്രതീകം .. തീര്‍ച്ചയായും അവര്‍ ഭരണത്തിലേക്ക് മടങ്ങി വരട്ടേ എന്ന് ആഗ്രഹിക്കുന്നു ..ആര്‍ക്ക് എന്ത് തോന്നിയാലും കുഴപ്പം ഇല്ല ഞാന്‍ അതീവ ദുഖിത ആണ് എന്നും  സിന്ധു ജോയി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.