ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിങ്കളാഴ്ച കൊച്ചിയിൽ

single-img
27 September 2014

sacക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിങ്കളാഴ്ച കൊച്ചിയിൽ . ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അനാവരണച്ചടങ്ങിനാണ് ടീമിന്റെ ഉടമകൂടിയായ സച്ചിന്‍ എത്തുന്നത്.

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് ടീമിന്റെ ജേഴ്‍സി അനാവരണച്ചടങ്ങ് നടക്കുന്നത്. ഇപ്പോള്‍ തൃശൂരില്‍  പരീശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‍സ് ടീമിലെ 27 പേരും ജേഴ്‍സി അനാവരണച്ചടങ്ങിനെത്തും. മഞ്ഞ നിറത്തിലുള്ള കേരളത്തനിമയുള്ള ജഴ്‍സിയായിരിക്കും ടീമിന്റേതെന്നാണ് സൂചന. ടീമിന്റെ തീംസോംഗും സച്ചിന്‍ പുറത്തിറക്കും.

അതേസമയം ഒക്ടോബര്‍ 27ന് നിശ്ചയിച്ചിരുന്ന കൊച്ചിയിലെ കേരളാ ബ്ലാസ്റ്റേഴ്‍സിന്റെ ആദ്യമത്സരം നവംബര്‍ ആറിലേക്ക് മാറ്റിവച്ചിട്ടുണ്ട്. ഐഎ‍സ്എല്‍ മത്സരങ്ങള്‍ നടക്കുന്ന മൈതാനങ്ങളില്‍ ചിലത് വിട്ടുകിട്ടാനുള്ള ബുദ്ധിമുട്ടാണ് മത്സരക്രമങ്ങള്‍ മാറ്റാന്‍ കാരണം.