വൈദ്യൂതി മോഷണം തടയാനായി പൂതിയ മിഷന്‍ ആരംഭിക്കൂമെന്ന് : ഋഷിരാജ് സിംഗ്

single-img
27 September 2014

riവൈദ്യൂതി മോഷണം തടയാനായി പൂതിയ മിഷന്‍ ആരംഭിക്കൂമെന്ന് വൈദ്യൂതി വിജിലന്‍സ് വിഭാഗം തലവന്‍  ഋഷിരാജ് സിംഗ് . ബോര്‍ഡിലെ വിജിലന്‍സ് വിഭാഗം ആധൂനികവല്‍ക്കരിക്കുമെന്നും അദ്ദേഹം  പറഞ്ഞൂ.

സമ്പന്നവിഭാഗത്തിലുള്ളവരാണ് മോഷണത്തില്‍ മൂന്നില്‍ എന്നും 10 ദിവസം കൊണ്ട് സംസ്ഥാന വ്യാപകമായി 1418 പരിശോധനകള്‍ നടന്നു എന്നും അദ്ദേഹം പറഞ്ഞു.   ഇമെയില്‍ വഴിയും വാട്സ് അപ്പ് വഴിയും ജനങ്ങള്‍ക്ക് മോഷണവിവരം അറിയിക്കാന്‍ സംവിധാനമുണ്ട്. വിജിലന്‍സ് വിഭാഗത്തെ ആധൂനിരകവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൂതിയ ഉപകരണങ്ങല്‍ വാങ്ങും.

10 ദിവസത്തിനകം ആധൂനിക ഉപകരണങ്ങല്‍ എത്തൂമെന്നും ഋഷിരാജ് സിംഗ് അറിയിച്ചൂ .അതേസമയം പിഴയിനത്തില്‍ ബോര്‍ഡിന് 3.16 കോടി ലഭിച്ചു.60 വൈദ്യൂതമോഷണക്കേസൂകളും 203 മറ്റ് ക്രമക്കേടുകളും കണ്ടുപിടിച്ചു.കഴിഞ്ഞവര്‍ഷം വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലായിരൂന്നുവെന്നും ഇനി ഈ കൂറവ് പരിഹരിക്കൂമെന്നും ഋഷിരാജ് സിംഗ് അറിയിച്ചൂ.