വിമാനയാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വിച് ഓണ്‍ ചെയ്യാമെന്ന് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി

single-img
27 September 2014

gവിമാനയാത്രയില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വിച് ഓണ്‍ ചെയ്യാമെന്ന് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി .

ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി അറിയിച്ചു. ഇതോടെ വിവിധ എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ യാത്രക്കാരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ അനുവദിക്കാനാവും. നിലവില്‍ യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫ്ലൈറ്റ് മോഡിലാക്കേണ്ടതുണ്ട്.

അതേ സമയം ഓരോ എയര്‍ലൈനും തങ്ങളുടേതായ നിയമങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്.