ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തി

single-img
27 September 2014

moഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  ന്യൂയോർക്കിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ സുബ്രഹ്മണ്യം ജയശങ്കറും സംഘവും ചേർന്ന് സ്വീകരിച്ചു.

പാലസ് ഹോട്ടലിലാണ് മോദിക്ക് താമസമൊരുക്കിയിരിക്കുന്നത്. മോദിയെ കാണുന്നതിനായി നൂറ് കണക്കിന് ഇന്ത്യൻ വംശജർ പാലസ് ഹോട്ടലിന് സമീപം തടിച്ചുകൂടിയിരുന്നു.

ശനിയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്തശേഷം 29ന് വാഷിങ്ടണിലത്തെി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയേയും നിരവധി വ്യവസായ പ്രമുഖരെയും മോദി കാണും.

ഒബാമയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ നയതന്ത്ര ബന്ധങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്തംബര്‍ 30ന് മോദി ഇന്ത്യയിലേക്ക് തിരിക്കും.