‘ജയില്‍’ലളിത; നാലുവര്‍ഷം കഠിന തടവ്

single-img
27 September 2014

M_Id_407509_Jayalalithaതമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ കഠിന തടവ്. ശിക്ഷകേട്ട ജയലളിതയ്ക്ക് കോടതി മുറിയില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് അവരെ ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതോടെ ജയലളിതയ്ക്ക് ഇപ്പോള്‍ ജാമ്യവും ലഭിക്കില്ല. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലേയ്ക്ക് മാറ്റുമെന്നാണ് സൂചന.