ഇനി കെട്ടിടം പണിയാന്‍ കടമ്പകള്‍ ഏറെ

single-img
27 September 2014

Houseസംസ്ഥാനത്ത് കെട്ടിടനിര്‍മാണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കും മുമ്പു വിവിധ വകുപ്പുകള്‍ നല്‍കേണ്ട അനുമതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കെട്ടിടനിര്‍മാണ ചട്ടത്തില്‍ വ്യക്തമാക്കുന്നതുപോലെ കെട്ടിടം നിര്‍മിക്കാന്‍ എന്‍ഒസി ഹാജരാക്കുന്നവര്‍ക്കു മാത്രം നിര്‍മാണാനുമതി നല്‍കിയാല്‍ മതിയെന്നാണു തദ്ദേശ സ്ഥാപന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന നിര്‍മാണ പ്രവൃത്തികളും ഇതു സംബന്ധിച്ച ആസ്തികളും വിലയിരുത്താന്‍ സംസ്ഥാനതല ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികളില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒഴിവാക്കാന്‍ കഴിയുന്നവ ഒഴിവാക്കുകയാണു പ്രഥമ ലക്ഷ്യം.പഞ്ചായത്ത് ഡയറക്ടര്‍ (കണ്‍വീനര്‍), തദ്ദേശ വകുപ്പ് ചീഫ് എന്‍ജിനിയര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതിയെയാണു മുടങ്ങിക്കിടക്കുന്ന നിര്‍മാണ ജോലികള്‍ വിലയിരുത്താനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി ചുമതലപ്പെടുത്തിയിട്ടുള്ളത്.