എല്ലാ ബാറുകളും തുറന്നിരുന്ന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 418 ബാറുകള്‍ പൂട്ടിയ ഈ അഞ്ചു മാസക്കാലയളവില്‍ വിറ്റഴിച്ചത് 699 കോടി രൂപയുടെ അധികമദ്യം

single-img
27 September 2014

kerala-beverages-corporationകഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 31 വരെ അഞ്ചുമാസംകൊണ്ടു കേരളത്തില്‍ വിറ്റഴിച്ചത് 3,641.19 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കേരളത്തില്‍ വിറ്റഴിച്ചത് 2,942.19 കോടി രൂപയുടെ മദ്യമാണെന്നും സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു. നിലവാരമില്ലെന്നു കണെ്ടത്തി ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതിനാല്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിയിരുന്നു. ഇതിനു ശേഷമുള്ള കണക്കുകളാണു ബിവറേജസ് കോര്‍പറേഷന്‍ സമര്‍പ്പിച്ചത്.

മുഴുവന്‍ ബാറുകളും തുറന്നു പ്രവര്‍ത്തിച്ച 2013ല്‍ ഇതേ കാലയളവില്‍ ചെലവായതിനെക്കാള്‍ 699 കോടി രൂപയുടെ മദ്യമാണ് 418 ബാറുകള്‍ പൂട്ടിയശേഷം കൂടുതലായി ചെലവായത്. ബിവറേജസ് കോര്‍പറേഷന്‍ ഫിനാന്‍സ് മാനേജര്‍ ബി.എസ്. അശോകാണ് ഈ കണക്കുകള്‍ സമര്‍പ്പിച്ചത്.