പ്രധാനമന്ത്രി മാറിയ കാര്യം ദേശീയ ചാനലിലെ ചിലർക്ക് ഇപ്പോഴും അറിയില്ല

single-img
27 September 2014

DD Nationalപ്രധാനമന്ത്രി മാറിയ കാര്യം ദേശീയ ചാനലിലെ ചിലർക്ക് ഇപ്പോഴും അറിയില്ല. ദൂരദർശൻ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചുള്ള വാർത്തയിൽ കാണിച്ചത് പ്രധാനമന്ത്രി മോദിക്ക് പകരം മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ വീഡിയോ ക്ലിപ്പിങ്ങ്. വ്യാഴാഴിച്ച രാത്രി സംപ്രേഷണം ചെയ്ത വാർത്തയുടെ തലക്കെട്ടിലെ വീഡിയോ ക്ലിപ്പിങ്ങിലാണ് ദൂരദർശന് അബദ്ധം പറ്റിയത്.

ഇതേ തെറ്റ് പിന്നീടുള്ള വാർത്തകളിലും ആവർത്തിച്ചതായി പറയപ്പെടുന്നു. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത വാർത്തകളുടെ ക്ലിപ്പിങ്ങുകൾ പരിശോധിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു.