ഡോക്ടർമാർ രോഗികൾക്ക് നിസാര രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നത് നിർത്തണമെന്ന് ഐ.എം.എ

single-img
27 September 2014

medicinഡോക്ടർമാർ രോഗികൾക്ക് നിസാര രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നത് നിർത്തണമെന്ന് ഐ.എം.എ(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിർത്തുന്നതിലേക്കായി ഐ.എം.എ ദേശീയ തലത്തിൽ ബോധവത്കരണ പരിപാടി നടത്താൻ ആലോചിക്കുന്നുണ്ട്. പനി, ജലദോഷം എന്നീ നിസാര രോഗങ്ങൾക്ക് തങ്ങളുടെ രോഗികൾക്ക് ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നൽകരുതെന്ന് ഐ.എം.എ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി പുതിയ ആന്റിബയോട്ടിക്കുകളെ ശാസ്ത്രലോകം കണ്ട് പിടിച്ചിട്ടില്ല. ഇപ്പോഴത്തെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി ബാക്റ്റീരിയകൾ നേടിക്കഴിഞ്ഞു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ഒഴിവാക്കിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഐ.എം.എ സെക്രറട്ടറി ജനറൽ അറിയിച്ചു.