ശബ്‌ദമലിനീകരണം ചൂണ്ടിക്കാട്ടി വീടിനു സമീപത്തുള്ള സ്‌ഥാപനത്തിനെതിരെ പ്രതികരിച്ച നടന്‍ ഷമ്മി തിലകനെ സ്‌ഥാപന ഉടമ ആക്ഷേപിച്ചായി പരാതി

single-img
26 September 2014

shശബ്‌ദമലിനീകരണം ചൂണ്ടിക്കാട്ടി വീടിനു സമീപത്തുള്ള സ്‌ഥാപനത്തിനെതിരെ പ്രതികരിച്ച നടന്‍ ഷമ്മി തിലകനെ സ്‌ഥാപന ഉടമ ആക്ഷേപിച്ചായി പരാതി. സ്‌ഥാപനത്തിനെതിരെ നിയമപരമായി പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിൽ  ഷമ്മിയുടെ വീടിനു മുന്നില്‍ കോലം കൊണ്ടുവെച്ചതായാണ്‌ ആക്ഷേപം.

താന്‍ ഉള്‍പ്പെടെ സമീപത്ത്‌ ജീവിച്ചുവരുന്നവരെ തുരത്തി സ്‌ഥലം മുഴുവന്‍ കൈക്കലാക്കാൻ  സ്‌ഥാപനം വിപുലീകരിക്കാനുമാണ്‌ ഉടമയുടെ ശ്രമമെന്ന്  ഷമ്മി ആരോപിക്കുന്നു. ഇപ്പോള്‍ ഉടമയുടെ ഭാഗത്തു നിന്നുള്ള നീക്കം നിയമത്തോടുള്ള വെല്ലുവിളിയാണെന്നും തന്റെ വീടിനു മുന്നില്‍ സ്‌ഥാപിച്ചിരിക്കുന്ന കോലം നിയമവ്യവസ്‌ഥിതിയെയാണ്‌ കളിയാക്കുന്നതെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്‌ഥലത്ത്‌ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്‌ഥാപനം ഉണ്ടാക്കുന്നത്‌ കടുത്ത ശബ്‌ദ മലിനീകരണമാണെന്നും കഴിഞ്ഞ എട്ടു വര്‍ഷമായി സ്‌ഥാപനത്തിനെതിരെ കേസ്‌ നടത്തിവരികയാണെന്നും ഷമ്മി പറയുന്നു. സ്‌ഥാപനത്തിലെ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നുയരുന്ന ശബ്‌ദത്തെ തുടര്‍ന്ന്‌ വീടിനുള്ളിലിരിക്കാന്‍ കഴിയില്ല. ജനവാസമേഖലയിലാണ്‌ സ്‌ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഇതിനോടടുത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷമ്മി വ്യക്‌തമാക്കുന്നു.