മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചു

single-img
26 September 2014

p മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചു. കോണ്‍ഗ്രസ്സ് എന്‍ സി പി സഖ്യം ഇന്നലെ വേര്‍പിരിഞ്ഞതിനു പിന്നാലെയാണ് ചവാന്‍  രാജിവച്ചത്.അതേസമയം ചവാന് കാവൽ മുഖ്യമന്ത്രിയായി തുടരുവാൻ കഴിയുമോ എന്ന കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷമായി കോണ്‍ഗ്രസ്സ് എന്‍ സി പി സഖ്യമാണ് മഹാരാഷ്ട്രയില്‍ ഭരണം നടത്തിയിരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കോണ്‍ഗ്രസ്സ് എന്‍ സി പി സഖ്യം പൊളിയാന്‍ കാരണമായത്.