കുവൈത്തില്‍ ബസ്‌ മറിഞ്ഞ് 5 പേര്‍ മരിച്ചു

single-img
26 September 2014

hഫഹാഹീല്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന കെ.ജി.എല്‍ ബസ്‌ മറിഞ്ഞ് കുവൈത്തില്‍ 5 പേര്‍ മരിച്ചു. . അഞ്ചു പേരും സംഭവസ്‌ഥലത്ത്‌ വച്ച്‌ തന്നെ മരണമടഞ്ഞു. ഗുരുതരമായി പരുക്കേറ്റ 10 പേരെ ആദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബസില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. മലയാളികളും ഉള്‍പ്പെട്ടതായി സംശയം. ഓട്ടത്തിനിടെ ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു.