കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തിയത് അല്പത്തരമായെന്ന് വിഎസ്

single-img
26 September 2014

V. S. Achuthanandan - 6തിരുവനന്തപുരം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെതിരേ രൂക്ഷവിമര്‍ശനവുമായി  വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ വീട്ടില്‍ കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തിയത് അല്പത്തരമായെന്ന് വിഎസ് കുറ്റപ്പെടുത്തി.

ആര്‍.എസ്.എസിന്റെ താല്‍പര്യം അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി എത്തിയത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.