മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്ലേ സ്കൂൾ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു

single-img
26 September 2014

rapeമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്ലേ സ്കൂൾ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. ഡെൽഹിയിലെ ഹരിനഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പ്ലേ സ്കൂളിൽ നിന്നും തിരിച്ച് വന്ന പെൺകുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും. കുട്ടിയെ രക്ഷകർത്താക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പീഡന വിവരം കുട്ടി പുറത്ത പറഞ്ഞത്. മറ്റു കുട്ടികളേയും ഇയാൾ ഇത്തരത്തിൽ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടെന്ന് കുട്ടിയുടെ മൊഴിയിൽ നിന്നും അറിയാൻ കഴിഞ്ഞത്.

പിറ്റേന്ന് രാവിലെ പ്ലേ സ്കൂളിലെത്തിയ ഉടമയെ രക്ഷകർത്താക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പോലീസ് വരുന്നത് വരെ ഉടമയെ രക്ഷകർത്താക്കൾ മർദ്ദിക്കുകയും ചെയ്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പ്ലേ സ്കൂളിലെ മറ്റ് ജോലിക്കാർ ഒളിവിലാണ്.