ബിജെപി എം.പി തന്റെ മരുമകളുടെ പുനർവിവാഹത്തിന് നൽകിയത് 100 കോടി രൂപയുടെ സ്വത്ത്

single-img
26 September 2014

viththalബിജെപി എം.പി തന്റെ മരുമകളുടെ പുനർവിവാഹത്തിന് നൽകിയത് 100 കോടി രൂപയുടെ സ്വത്ത്. പോർബന്ദർ എം.പിയായ വിത്തൽ രാധാധിയയാണ് വിധവയായ തന്റെ മരുമകളുടെ വിവാഹത്തിന് ഇത്രയേറെ സ്വത്ത് നൽകിയത്. ഇദ്ദേഹത്തിന്റെ മൂത്ത പുത്രനായ കല്പേഷ് 7 മാസങ്ങൾക്ക് മുമ്പ് ഹൃദയഘാതം കാരണം മരണപ്പെട്ടിരുന്നു. തുടർന്ന് മകന്റെ വിധവയായ മനീഷയെ തന്റെ സുഹൃത്തിന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. കൂടാതെ 100 കോടി രൂപയുടെ സ്വത്ത് മരുമകൾക്ക് നൽകുകയും ചെയ്തു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ജയേഷ് രാധാധിയ ഗുജറാത്ത് ടൂറിസം മന്ത്രിയാണ്.