ഹൈക്കോടതി വിധി വരുന്നത് വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി

single-img
26 September 2014

supreme courtന്യൂഡല്‍ഹി: ഹൈക്കോടതി വിധി വരുന്നത് വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിൻ മേലാണ് സുപ്രീം കോടതി വിധി. നേരത്തെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ സെപ്റ്റംബര്‍ 30ന് മുമ്പ് ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. അതുവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ സെപ്റ്റംബര്‍ 30ന് മുമ്പ് കേസില്‍ ഹൈക്കോടതി വിധി ഉണ്ടായില്ലെങ്കില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഇതു പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഹൈക്കോടതി വിധി തങ്ങള്‍ക്കു എതിരായി വന്നാല്‍ അപ്പീല്‍ പോകാന്‍ സമയം അനുവദിക്കണമെന്ന അപേക്ഷ സുപ്രീം കോടതി നിരാകരിച്ചു.