പീഡനക്കേസിലെ പ്രതിയായ വികാരിയെ സംരക്ഷിച്ച പരാഗ്വേ ബിഷപ്പിനെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി

single-img
26 September 2014

Livieres-Planoലൈഗികപീഡന കേസിൽ ആരോപണ വിധേയനായി വികാരിയെ സംരക്ഷിച്ച പരാഗ്വേ ബിഷപ്പിനെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി. വത്തിക്കാനിൽ നിന്നും പുറപ്പെടുവിച്ച ഔദ്യോഗിക സന്ദേശത്തിലാണ് ബിഷപ്പ് റൊജെലിയോ ലിവിറേസിനെ സ്ഥാനത്ത് നിന്നും നീക്കിയ വിവരം അറിയിച്ചത്.

ബിഷപ്പിനെ പുറത്താക്കിയ ശേഷം വത്തിക്കാനിൽ നിന്നും ഒരു സംഘം പുരോഹിതർ പരാഗ്വേയിലേക്ക് ചെന്ന് അവിടെത്തെ വിശ്വാസികളുടെ ഇടയിലുള്ള സംഘർഷാവസ്ഥക്ക് അയവ് വരുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബെന്ധപ്പെട്ടവർ അറിയിച്ചു.
കുറ്റാരോപിതനായ വികാരിയെ സംരക്ഷിച്ചതിന് ബിഷപ്പ് ലിവിറേസിനെ മറ്റു പുരോഹിതന്മാർ ചേർന്ന് പരസ്യമായി ആക്രമിക്കുകയുണ്ടായി. ഇതിനെ തുടർന്നാണ് പ്രശ്നത്തിൽ മാർപാപ്പ ഇടപെട്ടത്.

ആരോപണ വിധേയനായ പുരോഹിതൻ കാർലോസ് ഉറോട്ടിഗോട്ടി പെൻസില്വാനിയായിൽ പ്രവർത്തിക്കുന്ന സമയത്ത് നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചത്. ഇദ്ദേഹം തെക്ക അമേരിക്കയിലെ രണ്ടാം സ്ഥാനക്കാരനായ പുരോഹിതനാണ്.